വിനോദത്തിനു മാത്രമാണോ സിനിമ ? അതിനപ്പുറം സിനിമകള്‍ക്ക് സമൂഹത്തിനു എന്താണ് നല്‍കാനുളളത് ? സമൂഹത്തില്‍
ഏറെ സ്വാധീനം ചെലുത്തുന്ന ഈആധുനിക കലാരൂപത്തിനു കവിതയും കഥയും പോലെ മനുഷ്യ മനസുകളില്‍ ആനന്ദവും ലക്ഷ്യബോധവും നല്‍കാനാകുന്പോഴാണ് കലയുടെ യഥാര്‍ത്ഥ ധര്‍മം പൂര്‍ത്തിയാവുക.മണിരത്നം സംവിധാനം ചെയ്ത 'ഗുരു'എന്ന ചലച്ചിത്രം പ്രേക്ഷകരുടെ മനസിലേക്കിറങ്ങുന്നത് ഈ ധര്‍മം പാലിക്കപ്പെട്ടതു കൊണ്ടാണ്.ദേശീയതയിലൂന്നി കഥ പറയുന്ന മണിരത്നം അണിയിച്ചൊരുക്കിയ ഗുരുവും ആ ജനുസില്‍ പ്പെട്ടത് തന്നെയാണ്. ദേശീയതയെന്നാല്‍ ദേശീയ വികാരത്തില്‍ ഊറ്റം കൊളളുന്നതിലും തീവ്രവാദത്തിനെതിരെയുളള പൊരുതലിലും മാത്രമൊതുങ്ങുന്നതല്ല എന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഗുരുവെന്ന ഈ പുതിയ മണിരത്നചിത്രം.
സ്വതന്ത്ര ഭാരതം നേരിടുന്ന പ്രശ്നങ്ങളും,സ്വപ്നങ്ങളും ആശയ വൈരുദ്ധങ്ങളും പരസ്പരം പോരടിക്കുന്ന ചിത്രത്തില്‍ തനിക്ക് ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുകയും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു യാത്ര ചെയ്യുകയും ചെയ്ത ഒരു വ്യവസായിയുടെ കഥയാണ് ഗുരു. സിനിമയിലെ മുഖ്യ കഥാപാത്രം തികച്ചും സാങ്കല്പികം മാത്രമാണെന്ന് പറയുന്പോഴും അവരില്‍ നിഴലിച്ചേക്കാവുന്ന ചില ഭാവങ്ങള്‍ ജീവിച്ചിരുന്ന പ്രമുഖരുടേതാണെന്ന് തോന്നല്‍ മണിരത്നം സൂക്ഷിച്ചിരിക്കുന്നു.അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്ന ഗുരു വെന്ന കഥാപാത്രം പലപ്പോഴും അംബാനിയേയും മറ്റു പല വ്യവസായ പ്രമുഖരെയും നമ്മെ ഒാര്‍മിപ്പിക്കുന്നു.
ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ജോലി തേടി പോകുന്ന ഗുരു അവിടെ സ്ഥിരം ജോലി ലഭിക്കുന്ന ഗുരു തിരിച്ചു ഭാരതത്തിലേക്ക് തന്നെ പോരുന്നു..ഇനി ആരുടെയും കീഴില്‍ ജോലിയെടുക്കാന്‍ തയ്യാറാകാതെ ബിസിനസിലേക്ക് ഇറങ്ങാന്‍ അയാള്‍ തീരുമാനിക്കുന്നു.അയാളെ കാത്തിരുന്നത് എതിര്‍പ്പുകളും പ്രശ്നങ്ങളുമാണ്. വിഢ്ഢിത്തം കാണിക്കാതെ ജോലിയിലേക്ക് തിരിച്ചു പോകാന്‍ പറയുന്ന അഛന്‍ നിരുത്സാഹപ്പെടുത്തുന്ന സുഹൃത്തുക്കളും വീട്ടുകാരും, പണത്തിന്‍റെ പ്രശ്നം.പക്ഷേ അതിനെയെല്ലാം അതിജീവിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.തന്നേക്കാള്‍ ഒരു വയസു മൂപ്പുളള സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം കഴിക്കുന്ന അയാള്‍ സ്ത്രീധനപ്പണം ഉപയോഗിച്ചു ബിസിനസ് ആരംഭിക്കുന്നു.നിരവധി തിരിച്ചടികള്‍ അയാളുടെ ജീവിതത്തിലുണ്ടാകുന്നു.പക്ഷേ ഒരോന്നും അയാള്‍ അതിജീവിക്കുന്നു.വ്യക്തി ജീവിതത്തില്‍ പോലും അയാള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.അയാളുടെ ഉയര്‍ച്ചക്ക് കാരണക്കാരനായ ബാബയെന്ന മിഥുന്‍ ചക്രവര്‍ത്തിയവതരിപ്പിക്കുന്ന കഥാപാത്രമാണ് ഗുരുവിനെ ഏറ്റവുമധികം തകര്‍ക്കാന്‍ ശ്രമിക്കുന്നത്.എന്നാല്‍ അവര്‍ തമ്മിലുളള അകല്‍ച്ച ആശയ വൈരുദ്ധ്യങ്ങളില്‍ മാത്രമാണ്.വ്യക്തിപരമായി അവര്‍ നിലനിര്‍ത്തുന്ന ബന്ധം മനോഹരമായി ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.അവസാന ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ടു പക്ഷാഘാതം പിടിപെടുന്പോള്‍ പോലും ഗുരുവെന്ന കഥാപാത്രം പ്രകടിപ്പിക്കുന്ന അസാമാന്യ ധൈര്യം പ്രേക്ഷകരില്‍ പകരുന്നത് അത്ഭുതകരവും അനുകരണീയവുമായ ഒരനുഭൂതിയാണ്.
ഒരു ഘട്ടത്തില്‍ ആ കഥാ പാത്രം ചോദിക്കുന്നു ''എന്‍റെ ഭാരതം സ്വതന്ത്രമായി.ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്.ഇനിയെനിക്ക് സ്വാതന്ത്രത്തിനു വേണ്ടി പോരടിക്കേണ്ട.പക്ഷേ ഇനി ഞാന്‍ കലഹിക്കേണ്ടത് എന്‍റെ രാജ്യത്തെ പ്രശ്നങ്ങളോടാണ്.എന്‍റെ രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടിയാണ്.ഞാന്‍ ഇനിയും കലഹിക്കും എന്‍റെ രാജ്യത്തെ പ്രശ്നങ്ങളോട് ''.
ചിത്രം തികച്ചും മനോഹരമായി തീര്‍ക്കാന്‍ മണിരത്നത്തിനു കഴിഞ്ഞു.വാണിജ്യപരമായ അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടു തന്നെ കലാമൂല്യവും ധര്‍മവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.അഭിഷേക് ബച്ചനും ഐശ്വരാ റായിയും മിഥുന്‍ ചക്രവര്‍ത്തിയും മാധവനും വിദ്യാബാലനും തുടങ്ങി ചെറിയ റോളില്‍ വന്ന പ്രതാപ് പോത്തന്‍ വരെ പ്രശംസനാര്‍ഹമായ രീതിയില്‍ അഭിനയമുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.കഥയും തിരക്കഥയും സംവിധാനവും സൗന്ദര്യമുളളതാക്കാന്‍ മണിരത്നത്തെ സഹായിച്ചത് പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ കൂടിയായ ഗുല്‍സാറിന്‍റെ കുറിക്കു കൊളളുന്ന സംഭാഷണമാണ്.ചടുലതയും ഭാവങ്ങളും ഒത്തിണങ്ങിയ ആ സംഭാഷണങ്ങള്‍ പ്രേക്ഷകനെ അനുഭൂതിക്കടലിലാഴ്ത്തുന്നു.മനോഹരമായ ദൃശ്യങ്ങളിലൂടെയുളള ഒരു യാത്രയാണ് ഗുരു പ്രേക്ഷകന് സമ്മാനിക്കുന്നത്.മലയാളിയായ രാജീവ് മേനോനാണ് മണിരത്നത്തിന്‍റെ മനസ് അഭ്രപാളിയില്‍ ആവിഷ്ക്കരിക്കുന്നത്.സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇന്ത്യന്‍ സംഗീതഞ്ജരില്‍ ശ്രദ്ധേയനായ ഏ.ആര്‍.റഹ്മാനാണ്. അല്‍ക യാഗ്നിക്, ഉദിത് നാരായണ്‍, ഹരിഹരന്‍, ചിത്ര, മധുശ്രീ, ശ്രേയ ഗോഷാല്‍, എ.ആര്‍. റഹ്മാന്‍, ബാപ്പി ലാഹിരി, എന്നിങ്ങനെ ഏഴു പ്രമുഖ ഗായകരാണ് പാട്ടു പാടിയിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ സിനിമാ നിര്‍മാണ കന്പിനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മനോഹാരിതയെ കുറിച്ച് വാചാലമാകുന്പോഴും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.വിദ്യാബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ബാല്യം കാണിക്കുന്പോള്‍ അംഗവൈക്യലമൊന്നുമില്ല.പിന്നീട് വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയായി വിദ്യാബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍െ കാലുകള്‍ തളര്‍ന്നതാണ്.അതെങ്ങനെ സംഭവിച്ചുവെന്ന് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ സമയം എടുത്തില്ല.അതേ കഥാപാത്രം പിന്നീട് മരണമടയുന്നതും കാണിക്കുന്നു.പക്ഷേ അവിടെയും ദുരൂഹത പ്രേക്ഷകനു നല്‍കിക്കൊണ്ട് മരണകാരണം സംവിധായകന്‍ ബോധപൂര്‍വം ഒഴിവാക്കി.സമയദൈര്‍ഘത്തിന്‍റെ പ്രശ്നം മൂലമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാകുമെങ്കിലും ഒരു ഗാനമൊഴിവാക്കി അതു പരിഹരിക്കാമായിരുന്നില്ലേ എന്നു പ്രേക്ഷകന്‍ ചിന്തിച്ചു പോകും.
നിരവധി സമയം കൊല്ലി ചിത്രങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായി നില്‍ക്കുന്ന ഒരു ചിത്രം അതു നല്‍കാന്‍ മണിരത്നത്തിനു കഴിഞ്ഞു.യുക്തിയില്ലാത്ത ചിരിയും നൈമീഷിക ആനന്ദവും മാത്രമല്ല കലയെന്നു പറയാന്‍ മാത്രമല്ല അതു തെളിയിക്കാനും കഴിയുന്നതാണ് മണിരത്നത്തിന്‍റെ സിനിമ ‘ഗുരു’.
Monday, February 26, 2007
Friday, February 23, 2007
നമ്മളെന്ന് നന്നാകും ?
ആദ്യം ഒരു കഥ , ലൊക്കേഷന്‍ സ്വര്‍ഗം .മിനു മിനു തിളങ്ങണ വെളളത്താടിയുമൊക്കെ തടവിയിരിക്കുന്ന ദൈവം .മേഘക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് കാഹളമൂതുന്ന മാലാഖമാര്‍ .കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൈവത്തിനു വിശന്നു.ദൈവം ഒരു മാലാഖയെ വിളിച്ചു.
‘‘ഇന്ന് എന്‍റെയൊപ്പം ഭക്ഷണം പങ്കിടുന്നവരാരൊക്കയാണ് ’’ ?
‘‘ഭൂമിയില്‍ രാജ്യത്തലവന്‍മാരായിരുന്ന മൂന്ന് ആത്മാക്കളെയാണ് ഇന്ന് അത്താഴത്തിനു ക്ഷണിച്ചിരുക്കുന്നത്’’
‘‘എന്തിനാണ് അങ്ങനെ തരം തിരിവു സ്വര്‍ഗത്തില്‍ കാണിക്കുന്നത്’’? നീരസം മുഴങ്ങുന്ന ദൈവത്തിന്‍റെ ചോദ്യം.
‘‘ ഭൂമിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നമ്മുടെ പുതിയ പദ്ധതികളുടെ വിജയസാദ്ധ്യതകളെ ക്കുറിച്ച് സംസാരിക്കാന്‍ സര്‍വ്വഥാ യോഗ്യരാണവര്‍ ’’
മാലാഖ പറഞ്ഞു.
ദൈവത്തിന്‍റെ പുരികം വളഞ്ഞു.
‘‘ശരി.അവരെ വിളിക്കു’’
അമേരിക്കയെ പ്രതിനിധീകരിച്ച് റൊണാള്‍ഡ് റീഗനും,റഷ്യയെ പ്രതിനിധീകരിച്ച് ലെനിനും, ഇന്ത്യയെ പ്രതിനിധീകരിച്ച് രാജീവ് ഗാന്ധിയും
അത്താഴത്തിനെത്തി.
പലതും സംസാരിച്ചു. തമാശകള്‍ പറഞ്ഞു. ഭൂമിയിലെ മനുഷ്യരെക്കുറിച്ച് ദൈവവും കൂട്ടുകാരും കൂടി പരദൂഷണം പറഞ്ഞു ചിരിച്ചു.
പെട്ടെന്ന് റീഗനൊരു സംശയം മുളച്ചു.
‘‘ദെവമേ അങ്ങ് ആദിയും അന്ത്യവും ഇല്ലാത്തവനും സര്‍വ്വതും മുന്‍ കൂട്ടി അറിയുന്നവനുമാണല്ലോ...അമേരിക്ക എന്നു നന്നാകും’’?
ദൈവത്തിന്‍റെ മുഖത്തെ ചുളിവുകളില്‍ കണക്കു കൂട്ടലുകളുടെ ഗണിത ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു.അല്പനേരത്തെ ആലോചനക്ക് ശേഷം ദൈവം പറഞ്ഞു. ‘‘ഒരു പത്തിരുന്നൂറ് കോടി വര്‍ഷം പിടിക്കും’’
റീഗന്‍ ഒരു നിശ്വാസമുതിര്‍ത്തു.
‘‘അങ്ങനെയാണെങ്കില്‍ റഷ്യയുടെ കാര്യമോ’’ ലെനിന് ആകാംഷ അടക്കാനായില്ല.
ദൈവം വീണ്ടും ആലോചനയിലേക്ക്.
‘‘അമേരിക്കയെക്കാള്‍ വൈകും.എങ്കിലും ഒരു അഞ്ഞുറ് കോടി വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും’’
ലെനിന്‍റെ മുഖത്ത് ചെറിയ നിരാശ വിരിഞ്ഞു.
‘‘ഇന്ത്യയോ ദൈവമേ... ?’’ രാജീവ് ഗാന്ധി പ്രതീക്ഷയോടെ ദൈവത്തെ നോക്കി.
ദൈവം വീണ്ടും കണക്കു കൂട്ടാനാരംഭിച്ചു.കൈവിരലുകള്‍ മടക്കിയും വെളളത്താടി രോമങ്ങള്‍ വലിച്ചും ദൈവം ഗാഢമായി ആലോചിച്ചു കൊണ്ടിരുന്നു.ഏറെ നാള്‍ കഴിഞ്ഞിട്ടും ദൈവം മിണ്ടിയില്ല. രാജീവ് പതുക്കെ മുരടനക്കി.
ഇനിയും വൈകുന്നത് മരാദ്യകേടാണെന്ന് മനസിലായ ദൈവം കൈ വിരലുകള്‍ കൊണ്ട് പതുക്കെ കണ്ണു തുടച്ചു പറഞ്ഞു.
‘‘ അതു കാണാന്‍ ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല.’’
കഥയില്‍ കാര്യമില്ല. നാടു നന്നാകില്ല എന്നു നിര്‍ബന്ധം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു നമുക്കാണ്.സത്യം പറയട്ടെ നിങ്ങള്‍ക്കു മാത്രമല്ല അതെനിക്കുമുണ്ട്.നാരദന്‍ പറയുന്നത് കൊണ്ട് പരദൂഷണമാണെന്ന് കരുതരുത്.
കഴിഞ്ഞയാഴ്ച കേരളത്തിലെ സകല പഞ്ചായത്തിലെ പ്രസിഡന്‍റുമാരെയും സൈക്രട്ടറിമാരെയും ജനാധിപത്യം പഠിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍
മൂന്നാറിലേക്ക് പറഞ്ഞു വിട്ടു.അവിടെ കണ്ണന്‍ ദേവന്‍ ഹില്‍സ് സ്േപാര്‍ട്സ് ഗ്രൗണ്ടിലായിരുന്നു മഹാ സമ്മേളനം.ഖുശി സംഭവം.ചില്ലറ പണമല്ലല്ലോ മുടക്കിയിരിക്കുന്നത്.പിച്ച തെണ്ടിക്കിട്ടുന്നതില്‍ നിന്നു വരെ പിടിച്ച നികുതിപ്പണത്തില്‍ നിന്നു 52 പഞ്ചായത്തുകള്‍ മൂവായിരം രൂപ വീതം മറ്റു പഞ്ചായത്തുകള്‍ 1500 വീതം മുടക്കിയാണ് സുഖവാസകേന്ദ്രത്തിലെ ജനാധിപത്യ വികസന പഠനം ഒരുക്കിയത്.രാവിെല പ്രതിനിധികളെത്തി. കണ്ണന്‍ ദേവന്‍ മലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരുടെ മനസു മന്ത്രിച്ചു എത്ര സുന്ദരമാണീ ജനാധിപത്യം.കൂട്ടത്തില്‍ ഇത്തിരി ബോറ് തദ്ദേശ വകുപ്പ് മന്ത്രി പാലോളിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു.മന്ത്രിയായാല്‍ പിന്നെ ഇതു പോലെയൊക്ക പറയണം എന്നു നിര്‍ബന്ധമുളളതു കൊണ്ട് വികസനം വേണം അതിനു നിങ്ങള്‍ നന്നായി കാര്യങ്ങള്‍ പഠിക്കണം എന്നൊക്കെ പറഞ്ഞ് പുളളിക്കാരന്‍ സ്ഥലം വിട്ടു.മന്ത്രി പോയാ പിന്നെ പ്രജകള്‍ക്കെന്തു കാര്യം .ആനയിറങ്ങിയത് പോലെ പ്രതിനിധികള്‍ മൂന്നാറിന്‍റെ മനോഹാരിതയിലേക്ക് മേയാനിറങ്ങി.സംഭവം കുഴപ്പമില്ല.ചര്‍ച്ച ഇരുന്നു കൊണ്ടു തന്നെ വേണമെന്നൊന്നുമില്ല.കാനനഛായയിലാറാടിക്കൊണ്ടും ആവാം .വികസനത്തെക്കുറിച്ച് ചടഞ്ഞിരുന്ന സംസാരിക്കാനാണെങ്കില്‍ എന്തിനു മൂന്നാറ് വരെ വന്നു ?
പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു കാടു കയറി. പക്ഷേ ഇതറിയാതെ പാവം വനമന്ത്രി വൈകുന്നേരം സമ്മേളന നഗരിയിലെത്തി.പ്രസംഗിക്കാനാണ്.ഒരാള് വേണ്ടേ കേള്‍ക്കാന്‍ .മുഴുവന്‍ ഒഴിഞ്ഞ കസേരകള്‍.സംഘാടകരെങ്കിലും ഇറങ്ങിയിരുന്ന് കേട്ടാല്‍ തരക്കേടില്ല എന്ന രീതിയിലായി.പക്ഷേ ഈ പാടു മുഴുവന്‍ പെട്ടത് മന്ത്രിമാരുടെയൊപ്പം ബിരിയാണിചെന്പിന്‍റെ വലുപ്പത്തിലുളള ബാഡ്ജും കുത്തി സ്റ്റേജിലിരിക്കാനാണ്.എന്നാലേ ടെലിവിഷന്‍ കാമറകള്‍ക്കുളളിലേക്ക് നുഴഞ്ഞു കയറാനാവു.വനം മന്ത്രിക്കു നേരെ വനത്തിലേക്ക് ചെന്നാല്‍ മതിയായിരുന്നു.പ്രതിനിധികള്‍ക്കൊപ്പം നടക്കുകയും ചെയ്യാം വേണമെങ്കില്‍ വികസനത്തെക്കുറിച്ച് ഉച്ച ഭക്ഷൡണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്ത് നല്ലയുറക്കം കിട്ടാന്‍ ഒരു ക്ലാസ് എടുക്കുകയും ചെയ്യാമായിരുന്നു.
വനം മന്ത്രിയായാല്‍ പോരാ...വനത്തിന്‍റെ സാദ്ധ്യതകള്‍ കൂടി അറിയണം.
അനന്തരം,സൂര്യന്‍ തളര്‍ന്നു സന്ധ്യയായി.ലക്ഷങ്ങള്‍ പൊടിച്ചുളള സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ ‘സു’ ക്ഷമിക്കണം ‘സ്വ ’ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു തളര്‍ന്നു വീടുകളിലേക്ക് തിരിച്ചു പോയി.
സര്‍ക്കാരിനു കിട്ടിയ ഗുണപാഠം ഃ ഇങ്ങനെയിരിക്കും കാടിനു നടുവില്‍ വികസന ചര്‍ച്ച നടത്തിയാല്‍ ...
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി...

Monday, February 19, 2007
ആനയുടെ അവകാശികള്‍ ?
അനി ജോസഫ്
ആരാണീ ഭൂമിയുടെ അവകാശികള്‍ ? ഒരു ബഷീര്‍ക്കഥയിലെ ചോദ്യമാണിത്. മനുഷ്യന്‍ മാത്രമല്ല ഭൂലോകത്തുളള സര്‍വ്വജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിമണ്ണെന്ന് ബഷീര്‍ വ്യക്തമാക്കുന്നു .ഇവിടത്തെ ചോദ്യം ആനയുടെ അവകാശികള്‍ ആരാണ് എന്നതാണ് .അതു മനുഷ്യനാണോ?
ഒരു മനുഷ്യന്‍ ജനിച്ചു വീഴുന്പോള്‍ തന്നെ അവന്‍ കുറച്ച് അവകാശങ്ങള്‍ക്ക് അര്‍ഹനാകുന്നതായി സമൂഹം കണക്കാക്കുന്നു. പ്രകൃതിദത്തമായ അവകാശങ്ങള്‍ അല്ലെങ്കില്‍ നാച്ചുറല്‍ റൈറ്റ്സ് എന്നറിയപ്പെടുന്ന ഇത്തരം അവകാശങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . മൃഗങ്ങള്‍ക്കും ഇത്തരം ജന്മാവകാശങ്ങളുണ്ട്. ഇരയാക്കുന്നതിനല്ലാതെ മൃഗഹിംസ പാടില്ല എന്നാണ് പ്രകൃതി നിയമം. നമുക്ക് ആനന്ദം പകരാന്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നത് ശരിയാണോ ?
വിശേഷബുദ്ധിയില്ലാത്ത ഒരു മൃഗത്തെ കെണി വെച്ചു പിടിക്കുന്നു കടുത്ത ദണ്ഡനമുറകളിലൂടെ അതിനൊരിക്കലും മനസിലാകാത്ത ചില ചിട്ടവട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. പിന്നീട് ശബ്ദഗാംഭീര്യം നിറഞ്ഞ ഒരു പേരുമിട്ട് പുറത്തേക്കിറക്കുകയാണ് മനുഷ്യന്‍ .അതിനു പിന്നിലെ ചേതോവികാരം എന്താണ് ? ലോകത്തെ ഏറ്റവും വലിയ മൃഗത്തെ മെരുക്കിയെന്ന അഹങ്കാരമോ .... ആത്മസംതൃപ്തിയോ? മനുഷ്യനെ പോലെ ആനയും പ്രകൃതിയുടെ ഭാഗമാണ് .അടിമത്തം മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കും മൃതിയെക്കാള്‍ ഭയാനകമാണ്. ആത്മഹത്യ അവര്‍ക്കറിയാത്തത് കൊണ്ട് ഇതെല്ലാം സഹിച്ചു ജീവിക്കുന്നു.
മനുഷ്യന് എന്തും ചെയ്യാം .അവന് ആനയെ കെണി വച്ചു പിടിക്കാം അനുസരിപ്പിക്കാം മദമിളകുന്പോള്‍ മയക്കു വെടി വക്കാം മെരുങ്ങിയില്ലെങ്കില്‍ തല്ലിക്കൊല്ലാം.പക്ഷേ ആന ഒന്നു പ്രതികരിച്ചാല്‍ ഉടന്‍ പ്രശ്നമായി. ഇതിനു കാരണക്കാര്‍ നാം തന്നെയല്ലേ .കാട്ടില്‍ വളരേണ്ട ആനയെ എടുത്ത് നാട്ടില്‍ വളര്‍ത്താന്‍ ആന നമുക്ക് ഒസ്യത്ത് കിട്ടിയ മൃഗമൊന്നുമല്ലല്ലോ !
കേരളത്തില്‍ ആനപ്രേമികളുടെ ബഹളമാണ്. ഇപ്പോള്‍ വഴിവക്കിലൊക്കെ സിനിമാതാരങ്ങളുടെ പോസ്റ്ററുകള്‍ കാണുന്നത് പോലെ ആനകളുടെ ചിത്രമുളള ബഹുവര്‍ണകളര്‍ ഫ്ളക്സുകളാണ്. ഒരു കാലത്ത് ആനയോട് മലയാളിക്ക് ഒരു കൗതുകം ഉണ്ടായിരുന്നു.ആ കൗതുകം അതിേനാടുളള അഗാധമായ സ്നേഹത്തിലാണ് അവസാനിച്ചത്.പലരും ആനയെ ഊട്ടി വളര്‍ത്തി. വേറെ ചിലര്‍ ആനയെ അവരുടെ സന്പന്നതയുടെ അളവുകോലായി ഗണിച്ചു .അമിത കൗതുകം ആരാധനയായവര്‍ പാപ്പാന്‍മാരായി. അവരില്‍ പലരും അക്കാഡമിക്ക് തലത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മികച്ച മൃഗനിരീക്ഷകരായിരുന്നു. ആനയുടെ ജീവിതചര്യകളെ കുറിച്ച് അതിന്‍റെ ജീവിത ചക്രത്തെകുറിച്ച് അനുഭവങ്ങളിലൂടെ മനസിലാക്കിയവര്‍. പിന്നീട് പലതും കൈമോശം വന്ന പോലെ മലയാളിക്ക് ഈ ആനക്കന്പവും നഷ്ടമായി. ഇതിപ്പോള്‍ വെറും തൊഴിലായിരിക്കുന്നു. ഒാരോ സ്ഥലത്തും ആനകളെ എത്തിച്ചുകൊടുക്കാന്‍ കരാറുകാരുമുണ്ട്. അവര്‍ക്കും ആനയുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുണ്ടാവില്ല. ശാസ്ത്രീയ പരിശീലനം കിട്ടാത്തവരാണു പാപ്പാന്മാരില്‍ ഏറെയും. പീഡിപ്പിച്ചും വേദനിപ്പിച്ചും കീഴടക്കുക എന്ന പാപ്പാന്‍റെ സമീപനത്തോട് ആന പ്രതികരിക്കുന്നതു സ്വാഭാവികം.
.ഇപ്പോള്‍ ആനവളര്‍ത്തല്‍ ബിസിനസാണ്. ബിസിനസില്‍ സ്നേഹമല്ല ലാഭമാണ് പ്രധാനം.
ആന വളര്‍ത്തലില്‍ നിന്നു എന്തു കിട്ടുമെന്നു മാത്രമാണ് ഇന്നു ചിന്തിക്കുന്നത്. അതിനു വേണ്ടി എന്തും ചെയ്യും ഹൈക്കോടതി ഉത്തരവുപ്രകാരം ആനകളെ പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനും പൊതുസ്ഥലങ്ങളിലൂടെ കൊണ്ടുപോകുന്നതിനും വെറ്ററിനറി സര്‍ജന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പൊരിവെയിലത്തു രണ്ടു കിലോമീറ്ററിലേറെ ആനയെ നടത്തിക്കൊണ്ടു പോകരുതെന്നാണു നിബന്ധന. രാത്രികാലങ്ങളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിച്ചുവേണം ആനയെ കൊണ്ടുപോകാന്‍. ഇതു പാലിക്കാത്തതുമൂലം വാഹനമിടിച്ച് ആനകള്‍ ചരിയുന്നു.
കാട്ടരുവികളില്‍ കുളിച്ചും മണ്ണില്‍ കളിച്ചും സുഖകരമായ കാലാവസ്ഥയില്‍ ജീവിക്കുന്ന ആനയെ ടാറിട്ട റോഡില്‍ പകല്‍ നടത്തുന്നതും ആള്‍ക്കൂട്ടത്തിനു മുന്നില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നതും അതിക്രൂരമാണ്. ഭക്തിയുടെ പേരില്‍ അന്പലങ്ങളില്‍ എഴുന്നള്ളിക്കുന്പോള്‍ ആനയ്ക്ക് എന്ത് അനുഗ്രഹമാണ് ലഭിക്കുക? ആനയെക്കൊണ്ടു തടിപിടിപ്പിക്കുന്നതു കണ്ടിട്ടുള്ളവര്‍ക്ക് അതനുഭവിക്കുന്ന വേദന മനസ്സിലാകും. ഇതിനിടയില്‍ തീറ്റയും കുടിയും കുളിയും ഉറക്കവും ശരിക്കും നടക്കുകയില്ല. അതിനു പുറമേയാണു പാപ്പാന്മാരുടെ ഉപദ്രവം. എന്തൊക്കെ അനുഭവിക്കണം ഈ സഹ്യന്‍റെ മകന്‍. ഇത്തരം പീഡനങ്ങളുടെ ഉച്ചസ്ഥായിയിലാണ് ആന ഇടയുന്നത്.
രണ്ടായിരത്തിയാറില്‍ മാത്രം ആനയിടഞ്ഞ് കേരളത്തില്‍ എത്ര സ്ഥലത്ത് പ്രശ്നങ്ങളുണ്ടായി ?
ആന ഇണങ്ങുന്ന മൃഗമല്ല.അതിനെ ബലം പിടിച്ച് മെരുക്കുകയാണ്.അവസരം കിട്ടുന്പോള്‍ ആന ഈ അടിമത്തത്തില്‍ നിന്നു രക്ഷ നേടാന്‍ ശ്രമിക്കുന്നു.രണ്ടായിരത്തിയാറില്‍ ആന കൊന്ന പാപ്പാന്‍മാരുടെ ഒരു കണക്കും മരിച്ച ആനകളുടെ കണക്കും 2007 ഫെബ്രുവരി പതിനേഴാം തീയ്യതിയിലുളള ഹിന്ദുവില്‍ കൊടുത്തിരുന്നു.അത് ഇപ്രകാരമാണ്.
ചരിഞ്ഞ ആനകള്‍
തിരുവനന്തപുരം 8
കൊല്ലം 11
ആലപ്പുഴ 8
പത്തനം തിട്ട 9
കോട്ടയം 38
ഇടുക്കി 7
എറണാകുളം 3
തൃശുര്‍ 16
പാലക്കാട് 12
മലപ്പുറം 7
കോഴിക്കോട് 4
വയനാട് 4
കണ്ണുര്‍ 4
കാസര്‍കോട് 4
ആകെ 145
കൊല്ലപ്പെട്ട പാപ്പാന്‍മാരുടെ എണ്ണം.
തിരുവനന്തപുരം 2
കൊല്ലം 4
ആലപ്പുഴ 4
പത്തനം തിട്ട 3
കോട്ടയം 5
ഇടുക്കി 3
എറണാകുളം 6
തൃശുര്‍ 6
പാലക്കാട് 1
മലപ്പുറം 2
കോഴിക്കോട് 2
വയനാട് 1
കണ്ണുര്‍ 1
കാസര്‍കോട് 4
ആകെ 46
മരിച്ച പാപ്പാന്‍മാരുടെ രണ്ടിരട്ടിയാണ് ചരിഞ്ഞ ആനകളുടെ എണ്ണം.ഇതില്‍ വെടിവച്ചു കൊന്ന ആനകളുടെ എണ്ണവും സ്വാഭാവിക അന്ത്യം നടന്ന ആനകളേയും പരിഗണിക്കപ്പെട്ടിണ്ടുണ്ടായിരിക്കാം.കാടിറിങ്ങി വന്നു പോയാല്‍ ഉടന്‍ വെടിവയ്ക്കാന്‍ തീരുമാനമാകും .സ്വന്തം ആവാസ വ്യവസ്ഥ വിട്ടു പുറത്ത് പോകാന്‍ ഇഷ്ടപ്പെടാത്ത ആന എന്തു കൊണ്ടാണ് കാടിറങ്ങുന്നത് എന്നു പഠിക്കാന്‍ ആരെങ്കിലും ശ്രമിച്ചതായി അറിവില്ല. കാട്ടിലാനകള്‍ പട്ടിണികൊണ്ടും നാട്ടിലാനകള്‍ പീഡനം കൊണ്ടും മരിക്കുന്നുെവന്നതാണ് യാഥാര്‍ഥ്യം. കാടുകള്‍ വെട്ടിത്തെളിച്ച് യൂക്കാലിപ്സ് നട്ടുവളര്‍ത്തി വനവല്‍ക്കരണമെന്നു പേരിട്ടു വിളിച്ചാല്‍ കാട് തിരിച്ചു വരില്ല. കാടുവെട്ടി കൃഷി ചെയ്യുന്പോള്‍ ആനയ്ക്കു നഷ്ടമാകുന്നത് അതിന്‍റെ ആവാസമേഖലയാണ്. കാടുകള്‍ ഇല്ലാതാകുന്പോഴാണ് ആനകള്‍ ഭക്ഷണത്തിനും മറ്റുമായി നാട്ടിലേക്കിറങ്ങുന്നത്.
നാട്ടാനകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കേരള കാപ്റ്റീവ് എലഫന്‍റസ് (മാനേജ്മെന്‍റ് ആന്‍ഡ് മെയിന്‍റനന്‍സ്) റൂള്‍സ് 2003 എന്ന പേരില്‍ റൂളുകള്‍ നിര്‍മിച്ചട്ടുണ്ട്.അതു പ്രകാരം ആനയുടമകളും പാപ്പാന്‍മാരും ആനക്ക് നല്‍കുന്ന ഭക്ഷണം,മരുന്ന്, പരിചരണം, ജോലി,നടത്തുന്ന യാത്രകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിക്കേണ്ടതാണ്.ഒരു സ്ഥലത്ത് നിന്നു മറ്റൊരു സ്ഥലത്തേക്ക് ആനയെ കൊണ്ടു പോകുന്പോള്‍ പഞ്ചായത്തില്‍ നിന്നും ടൗണ്‍ വെറ്റിറിനറി ഒാഫീസിറില്‍ നിന്നും പ്രതിദിന ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കേണ്ടത് അത്യാവശ്യമുളള കാര്യമാണ്. സംസ്ഥാനത്തിനകത്ത് ആനയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ സര്‍ട്ടിഫിക്കറ്റും വേണം. ഇൗ റൂളുകള്‍ ഇവിടെ എത്ര ആനയുടമകള്‍ പാലിക്കുന്നുണ്ട് ?
ഒട്ടേറെ ആനപ്രേമികളുടെയും ആനകളുടെയും നാടാണ് കേരളം.പ്രേമം പീഡനമാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശക്തമായ നിയമം പാസാക്കണം.അത് കര്‍ശനമായി നടപ്പിലാക്കുകയും വേണം. ആനകളെ പുതിയതായി പിടികൂടുന്നത് കര്‍ശനമായി നിരോധിക്കണം. കാട്ടിലെ ആനകളെയും സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. അതോടൊപ്പം നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ വിദഗ്ധസമിതികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ നിയമമാക്കാവുന്ന പല നിര്‍ദേശങ്ങളുമുണ്ട്. നിയമമാക്കാന്‍ ബുദ്ധിമുട്ടുള്ളതു മാര്‍ഗരേഖയായി അവതരിപ്പിച്ച് അതു പാലിക്കാന്‍ ഉടമകളോടും പാപ്പാന്മാരോടും ആവശ്യപ്പെടണം. ആനയോടു കാരുണ്യം കാണിക്കാന്‍ നാം തയാറായില്ലെങ്കില്‍ ഇനിയും ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടാകാം. സംസ്ഥാന സര്‍ക്കാരിന്‍റെ ജന്തുസംരക്ഷണ വകുപ്പും ആന സംരക്ഷണസമിതിയും ആന ഉടമാസംഘവും പാപ്പാന്മാരുടെ സംഘടനയുമെല്ലാം ഒന്നിച്ചുചേര്‍ന്നു തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ഇനിെയാട്ടും വൈകരുത്.
ചരിയുന്ന ആനകളുടെ കണക്ക് ഈ രീതിയില്‍ ഉയരുകയാണെങ്കില്‍ ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗത്തെ കാണാന്‍ നമുക്ക് മ്യൂസിയത്തില്‍ പോകേണ്ടി വരും.

Friday, February 16, 2007
പാലോളിയും കോടതിയും
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ കഥയറിയാത്തവരില്ല.വിഢ്ഢി വേഷം കെട്ടിയിറങ്ങിയാല്‍ നൃപനോടും ഒട്ടും കൃപ വേണ്ട എന്നു തന്നെയാണ് കഥയുടെ സാരാംശം.കഥയുടെ അവസാനം സത്യം വിളിച്ചു പറഞ്ഞ കുട്ടിക്ക് എന്തു സംഭവിച്ചു ? അവന്‍ സമ്മാനിതനായി. അപ്രിയമാണെങ്കില്‍ കൂടി സത്യം വിളിച്ചു പറയേണ്ടതുണ്ട് .
ഇവിടെ അഴിമതിയുടെ നഗ്നകുപ്പായം അണിഞ്ഞൊരുങ്ങി നില്ക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ .വിളിച്ചു പറയേണ്ട ജനം പൊറാട്ടു നാടകത്തിലെ അസംബന്ധങ്ങള്‍ കണ്ടു മതിഭ്രമിച്ചും നില്ക്കുന്നു.മന്ത്രി പാലോളി മുഹമ്മദ് കുട്ടി അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന സൈന്യാധിപനൊന്നുമല്ല. ചക്കരക്കുടത്തില്‍ കൈയ്യിട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്നല്ലാതെ കൈയ്യിട്ടതായി അറിവില്ല. മന്ത്രിക്ക് ചില കാര്യങ്ങള്‍ സത്യമാണെന്ന് തോന്നി അത് ഉറക്കെ വിളിച്ചു പറയണമെന്നും തോന്നി.നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടാകുന്നുവെന്ന കാര്യം പാലൊളി പറയാതെ തന്നെ ജനത്തിനറിയാം.പക്ഷേ കോടതിയെ ജനം അങ്ങനെ അവിശ്വസിക്കുന്നില്ല.ജനാധിപത്യത്തില്‍ ജനത്തിന് കുറച്ചു താല്പ്പര്യം കൂടുതല്‍ നീതി പീഠത്തോട് തന്നെ.അതിനു കാരണം കോടതി അഴിമതിക്ക് അതീതമാണ് എന്ന വിശ്വാസമാണ്.
കാര്യം ഇങ്ങനെയൊക്കയാണെങ്കിലും കോടതി വരാന്തയില്‍ ഒളിച്ചും പാത്തും ഒരു അഴിമതി ഭൂതം നടന്നു പോകുന്നത് കണ്ടതായി ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാകുമോ ? കോടതിയലക്ഷ്യ നിയമത്തിന്റെ അന്തസത്ത അനുശാസിക്കുന്നു.... വിധിയെ ചോദ്യം ചെയ്യാം ...വിമര്ശിക്കാം...തിരുത്തലുകള്ക്കായി ഉന്നത കോടതികളില് പോകാം പക്ഷേ വിധി പറഞ്ഞ ന്യായാധിപനെ അധിക്ഷേപിക്കാവുന്നതല്ല.ന്യായാധിപനെയല്ല വിധിയെയാണ് പഠിക്കേണ്ടതും തലനാരിഴ കീറി വിമര്ശിക്കേണ്ടതും.ഇത് വളരെ നന്നായിട്ട് തന്നെ പാലിക്കപ്പെട്ടു പോന്നു.ഈ പെരുമാറ്റച്ചട്ടത്തില് ജനം ചെറിയൊരു വ്യത്യാസം വരുത്തിയത് അടുത്ത കാലത്താണ്.അതും ഇന്ത്യാ മഹാരാജ്യത്തിന്റെ അത്യുന്നത നീതിപീഠത്തില് ഉപവിഷ്ടനായ ന്യായാധിപന് തന്നെ രാജ്യത്തുളള ന്യായാധിപന്മാരില് ഇരുപത് ശതമാനം അഴിമതിക്കാരാണ് എന്ന് പറഞ്ഞതിനെ തുടര്ന്നാണ്.മറ്റു പലര്ക്കും പറയണമെന്ന് തോന്നിയ ഒരു കാര്യം മുഖ്യന്യായാധിപന് തന്നെ പറഞ്ഞപ്പോള് അത് ആഘോഷിക്കപ്പെട്ടത് സ്വാഭാവികം.അതിന്റെ ചുവട് പിടിച്ച് പലയിടത്തും വിമര്ശനങ്ങള് ന്യായാധിപന്മാര്ക്കെതിരെ വന്നു.
കേരള ഹൈക്കോടതി രാജ്യത്തെ മികച്ച പ്രവര്ത്തനം നടത്തുന്ന കോടതികളിലൊന്നാണ്.പക്ഷേ അടുത്ത കാലത്തായി വന്ന കോടതി വിധികളുടെ വരികള്ക്കിടയിലൂടെ പോകുന്പോള് സാമൂഹ്യപ്രതിബദ്ധത തീരെ നിഴലിക്കുന്നില്ല എന്നതാണ് ഒരു ആക്േഷപം .സൂര്യനെല്ലി തൊട്ട് സ്വാശ്രയ കോളേജ് കേസില് വരെ ഈ ആരോപണം ഉയര്ന്നു.രണ്ടു ഭാഗങ്ങളുടെ രണ്ടു വാദങ്ങള് കേട്ട ശേഷം അതില് തീര്പ്പു കല്പ്പിക്കുകയാണ് കോടതി ചെയ്യുന്നത്.ആരുടെ ഭാഗമാണോ കൂടുതല് നന്നായി അവതരിപ്പിക്കുന്നത് അവര്ക്ക് അനുകൂലമായിരിക്കും വിധി.സര്ക്കാര് വക്കീലുമാര് ഒരു കേസ് ഏറ്റെടുക്കുക എന്നു പറഞ്ഞാല് ആ കേസ് തോറ്റന്പി എന്നു ഉറപ്പിക്കാമെന്ന നിലയിലാണ് കേരളത്തിന്റെ കാര്യങ്ങള് .ഇതിനു ഇടതെന്നും വലതെന്നും ഒരു വ്യത്യാസവുമില്ല. ചുക്കിലും ചുണ്ണാന്പിലും പിടിക്കാതെ സംസാരിക്കുന്ന സര്ക്കാര് വക്കീലുമാര് എതിര്ഭാഗത്തിനു പഴുതു കൊടുത്താലും ഇനി കൊടുത്തില്ലെങ്കിലും കോടതിയുടെ അന്തിമ വിധി തങ്ങള്ക്ക് അനുകൂലമായിട്ടായിരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതില് എന്താണ് തെറ്റ് ?.
അവിടെയാണ് ന്യായാധിപന്മാര് തങ്ങളുടെ നിയമപരിജ്ഞാനം പ്രയോഗിക്കേണ്ടത്.ഇന്ത്യന്‍ കോടതികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ട സമയമാണിത്. ആഗോളികരണത്തിന്റെ ഭാഗമായി ഇന്ത്യയടക്കമുളള മൂന്നാം ലോക രാജ്യങ്ങള്‍ കടന്നു പോകുന്നത് പുത്തന് സാന്പത്തിക സാമൂഹിക ക്രമങ്ങളിലൂടെയാണ്.വന്കിട കുത്തകകള് വിപണിയും പ്രകൃതിയും കീഴടക്കുന്പോള് സമൂഹത്തിനു നഷ്ടപ്പെട്ടു പോകുന്ന സ്വാതന്ത്രം നേടിയെടുത്ത് കൊടുക്കാന് കോടതികള്‍ ബാധ്യസ്ഥരാണ്.ഈ ഉത്തരവാദിത്തം കോടതികള് നിര്വഹിക്കുന്നുണ്ടോ എന്നകാര്യത്തില് ഇന്ന് സംശയങ്ങള് ഉയര്ന്നു തുടങ്ങിയിട്ടുണ്ട്. കോളകന്പനികള്‍ക്ക് അനുകൂലമായി കേരളഹൈക്കോടതിയില്‍നിന്ന് ഉണ്ടായ വിധികള്‍ ഒാര്‍ക്കുക. സമരം ചെയ്യാന്‍ അവകാശമില്ലെന്ന സുപ്രീംകോടതി വിധിയും ഒാര്‍ക്കുക.
പ്രതിബദ്ധത വിധികളില് നിഴലിക്കാതെ വരുന്പോള് അതിനെതിരെ മുറുമുറുപ്പുണ്ടാകും .വിധി പറഞ്ഞയാളെ തന്നെ സംശയിച്ചെന്നും വരും . സീസറുടെ ഭാര്യ സംശയങ്ങള്ക്കതീതയായിരിക്കണമെന്നത് ലോകമെന്പാടും അംഗീകരിച്ച കാര്യമാണ്.നിഷ്പക്ഷമായി വിധി പറയേണ്ട ന്യായാധിപന്മാര് തങ്ങള് മറ്റു പ്രലോഭനങ്ങളില് നിന്നും അഴിമതികളില് നിന്നും വിമുക്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.പണം കൊടുത്ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി മുഖ്യന്യായാധിപനുമെതിരെ വാറണ്ടുകള് നേടിയെടുത്തതായി ഒരു പ്രമുഖചാനല് ഉയര്ത്തിയ അവകാശവാദം ഇപ്പോഴും നിലനില്ക്കുകയാണ്.
ഇതിനൊക്കെയര്ത്ഥം എന്തൊക്കയോ എവിടെയെക്കയോ ചീഞ്ഞു നാറുന്നുണ്ട് എന്നു തന്നെയാണ്.അങ്ങനെ ജനം സംശയിച്ചാല് എന്തു ചെയ്യണം.അങ്ങനെ സംശയിക്കരുതെന്ന് പറഞ്ഞ് വിലക്കണോ ? അല്ലെങ്കില്‍ സംശയം തുറന്നു പറഞ്ഞു സംശയനിവൃത്തി വരുത്തണോ ? കൂടുതല് അഭികാമ്യം രണ്ടാമത്തേതാണ്.അങ്ങനെ തുറന്നു പറയുന്നവരെ കോടതിയലക്ഷ്യത്തിന്‍റെ പേരില്‍ കൂച്ചുവിലങ്ങിടണോ? ഇത്തരം കൂച്ചുവിലങ്ങുകള്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് ആവശ്യമോ? ബ്രിട്ടീഷുകാര്‍ ചമച്ച നിയമം ഇന്നും നിലനില്‍ക്കേണ്ടതുണ്ടോ?
രാജാവ് നഗ്നനെങ്കില്‍ അതു വിളിച്ചുപറയുന്നയാളുടെ കണ്ണു കുത്തിപ്പൊട്ടിക്കുന്നതോ ജനാധിപത്യം?

വെടിയുണ്ട വിപ്ളവം
ഇപ്പോള്‍ മനസിലായില്ലേ ....ഇനിയാരും തര്‍ക്കിക്കരുത്. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് അകന്നു പോകുന്നുവെന്നായിരുന്നല്ലോ നിങ്ങളുടെയൊക്ക ആരോപണം. കണ്ടില്ലേ ..അദ്ദേഹത്തിന്‍റെ കൈയ്യില്‍ വെടിയുണ്ട. വിപ്ലവം തോക്കില്‍ കുഴലിലൂടെ തന്നെയാണ് എന്ന കാര്യം അദ്ദേഹത്തിനു നൂറ്റിപ്പതിനൊന്നു ശതമാനം ഉറപ്പ്.അതെപ്പോള്‍ വേണമെങ്കിലും ആകാം എന്നു വച്ചാല്‍ പി.ബി.യോഗത്തിനിടയിലും നടന്നേക്കാം അതു കൊണ്ടാണ് തോക്കില്ലെങ്കിലും ഉണ്ടയെങ്കിലും കൈയ്യിലെടുത്തേക്കാമെന്ന് അദ്ദേഹം കരുതിയത്.(നല്ല മലപ്പുറം കത്തിയുമായി അച്യു സഖാവും യോഗത്തിലുണ്ടാകും.മറ്റുളളവരും മോശക്കാരല്ലല്ലോ)
സൈദ്ധാന്തികപരമായി പറഞ്ഞാല്‍ ഒരു കമ്യൂണിസ്റ്റ് കാരന് തോക്ക് നിഷിദ്ധ്യവസ്തുവാണോ ?
ക്യൂബയിലും റഷ്യയിലും ചൈനയിലും ഇങ്ങടുത്ത് നേപ്പാളില്‍ പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടുത്ത് തോക്കിരുപ്പുണ്ടാകും.വര്‍ഗ ശത്രുക്കളുടെ ആക്രമണം എന്നും എപ്പോഴും പ്രതീക്ഷിക്കണം.കേരളത്തില്‍ യൂ.ഡി.എഫ് ഭരണകാലത്ത് ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന പിണറായിക്ക് ലൈസന്‍സ് കൊടുത്തതും യൂ.ഡി.എഫ് തന്നെയാണ്.എന്തൊരു ഒൗദാര്യം !
രാഷ്ട്രീയക്കാരനെന്നു പറഞ്ഞാല്‍ രക്ത സാക്ഷിയാകേണ്ടവരാണ് എന്നൊരു മൗഢ്യം പണ്ടേ കഴുതകള്‍ക്കുണ്ട് .പാവം അഴിക്കോടന്‍ രാഘവന്‍ തുടങ്ങി നിരവധിപ്പേര്‍ ഈ വിശ്വാസ സംഹിതയില്‍ തട്ടി സ്വജീവന്‍ തൃജിച്ചട്ടുമുണ്ട്.പക്ഷേ കാലം മാറി .ആഗോളവല്‍ക്കരണത്തിന്‍റെ മേഘപടലങ്ങള്‍ക്കിടയിലൂടെ പുതിയ സിദ്ധാന്തങ്ങളുടെ കതിരൊളികള്‍ ലോകത്തേക്ക് പരന്നൊഴുകുന്ന കാലമാണിത്.ഇവിടെ നേതാക്കാള്‍ സ്വയം സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ വകവരുത്തുകയും വേണം.പണ്ട് ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞല്ലോ ഭരണാധികാരികള്‍ക്ക് സ്വന്തം നിലനില്‍പ്പിനു വേണ്ടി ശത്രുവിനെ കൊന്നു മലര്‍ത്താമെന്ന്. ഇങ്ങനെയൊക്കെ ചെയ്യുന്നതിനു ഒരു ഘടകം നിര്‍ബന്ധമാണ്.നല്ലൊന്നാന്തരം ശത്രു ഒരെണ്ണം വേണം. സമൂഹത്തിനു വേണ്ടി സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ സന്യാസതുല്യമായ ജീവിതം നയിക്കുന്ന രാഷ്ട്രിയക്കാരെ കൊല്ലാന്‍ തക്ക കഠിന ഹൃദയമുളള മലയാളികളുണ്ടോ ?
അപ്പോള്‍ പിണറായി നേരിടുന്ന സജീവ പ്രശ്നം ശത്രുക്ഷാമമാണ്.യൂ.ഡി.എഫുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് കോമഡിയായി പോയി.അതു മലയാളികള്‍ക്കറിയാം.ഗ്രൂപ്പുചര്‍ച്ച എന്ന കാര്യത്തിലൊഴികെ എവിടെയും അടി എന്നു പറഞ്ഞാല്‍ മാളത്തിലൊളിക്കുന്നവര്‍ക്ക് ഭീഷണിപ്പെടുത്താന്‍ പോയിട്ട് നേരെ നോക്കാന്‍ ശക്തി കാണില്ല.ഇനി അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പറഞ്ഞയാള്‍ക്ക് മെംബര്‍ഷിപ്പുണ്ടോ എന്നു നോക്കിയാല്‍ മതി കാണില്ല അതാണ് യൂ.ഡി.എഫ്.മാത്രമല്ല കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയട്ട് പറഞ്ഞു വിടുന്നവനെ തട്ടാന്‍ ലോകത്താര്‍ക്കുമില്ലാത്ത തോക്കും കൊടുക്കുക .കഷ്ടം യൂ.ഡി.എഫ് ഒരു പാവമായിട്ടല്ലേ ഇങ്ങനെ പറയുന്നത്.കീറിയ ഷര്‍ട്ടുമിട്ടു ഉമ്മന്‍ ചാണ്ടിയും ചന്ദനക്കുറി തൊട്ട് രമേശ് ചെന്നിത്തലയും കൂടി ഒരു രാജസേനന്‍ സറ്റൈ്ല്‍ സിനിമ കാട്ടി രക്ഷപ്പെടാമെന്നു കരുതിയാല്‍ സമ്മതിക്കില്ല.പിണറായിയെ പോലെ ഒരു ഷാജി കൈലാസ് ചിത്രത്തിലൊന്നും അഭിനയിക്കാന്‍ അവര്‍ക്കൊട്ടു കഴിവുമില്ല.
പറഞ്ഞു വന്നു കാടു കയറി.അപ്പോള്‍ ശത്രുക്ഷാമം അവിടെയാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്.അജാതശത്രുവാകുന്നവനു ഒരു കുഴപ്പമുണ്ട് മുരടിച്ചു പോകും വെറുതെയിരുന്നാല്‍ തോക്കും തുരുന്പെടുക്കും.അപ്പോള്‍ തമ്മിലടിക്കാന്‍ ആരെങ്കിലും വേണം .അതും പാര്‍ട്ടി നടത്തിക്കൊടുക്കും .പ്രാക്ടീസിനു കിട്ടിയിരിക്കുന്നത് ചില്ലറക്കാരനെയല്ല സാക്ഷാല്‍ ശ്രീമാന്‍ അച്യൂമ്മാവനെ തന്നെയാണ്.
അങ്ങനെ കളിക്ക് തുടങ്ങിയ അടിയാണ്.പക്ഷേ കളി മൂത്തപ്പോള്‍ കളരി പഠിപ്പിക്കാന്‍ വന്നവന്‍ കാരണവരെ തല്ലി താഴെയിട്ടതു പോലെയായി കാര്യങ്ങള്‍ .അവസാനം നാട്ടുകാര്‍ നാടുവാഴിയെക്കാള്‍ കേമന്‍ കളരിയാശാനാണെന്ന് പറഞ്ഞു തുടങ്ങി.പാട്ടു പാടിനടക്കുന്ന പാണന്‍മാരാണ് കുറ്റക്കാരെന്ന് നാടുവാഴി മൊഴിഞ്ഞെങ്കിലും ആരുമത് മുഖവിലക്കെടുത്തിട്ടില്ല.ഇപ്പോള്‍ ഒരു ഭയം മാത്രമെയുളളു.നാട്ടുകാരയും കൂട്ടി കളരിയാശാന്‍ ഇല്ലം കൂടി പിടിച്ചെടുത്താലോ...കളരിയോ പോയി ഇനി ഇല്ലവും പോയാലെത്തെ സ്ഥിതി ...? അപ്പോള്‍ പിന്നെ ഒരു തോക്കുമായി നടക്കുന്നതാണ് സുരക്ഷക്ക് നല്ലത്. വന്നു കയറുന്ന വിപ്ലവത്തെ ചുട്ടുകളയാമല്ലോ....ഞാന്‍ പറഞ്ഞില്ലേ ...വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെ തന്നെ...

Subscribe to:
Posts (Atom)